ആരാധകർ ഡിസൈൻ ചെയ്ത ജേഴ്സിയിൽ ഈസ്റ്റ് ബംഗാൾ ഈ സീസൺ കളിക്കും

ഈസ്റ്റ് ബംഗാളിന്റെ പുതിയ സീസണിലെ ജേഴ്സികൾ ആരാധകർ ഡിസൈൻ ചെയ്തത് ആകും. നേരത്തെ ആരാധകർക്കായി ഈസ്റ്റ് ബംഗാൾ ജേഴ്സി ഡിസൈൻ ചെയ്യാൻ മത്സരം വെച്ചിരുന്നു. ആ മത്സരത്തിൽ വിജയിച്ച മൂന്ന് ഡിസൈനുകൾ തന്നെ ആകും ടീമിന്റെ ഔദ്യോഗിക ജേഴ്സി ആകുക.അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണിത്. ഈസ്റ്റ് ബംഗാളിന്റെ പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യങ്ങളിൽ എത്തിയതോടെയാണ് മത്സരത്തിൽ വിജയിച്ച ഡിസൈനുകൾ തന്നെയാകും ഔദ്യോഗിക ജേഴി ആവുക എന്ന് തീരുമാനമായത്.

ഡിസൈൻ ചെയ്യാൻ ആരാധകരോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് അകം 500ൽ അധികം ഡിസൈനുകൾ ഈസ്റ്റ് ബംഗാളിന് കിട്ടിയിരുന്നു. അതിൽ നിന്നാണ് ഹോം ജേഴ്സി, എവേ ജേഴ്സി, തേർഡ് കിറ്റ് എന്നിവ ഈസ്റ്റ് ബംഗാൾ തിരഞ്ഞെടുത്തത്.