ആവേശ പോരാട്ടത്തിനൊടുവിൽ ഷില്ലോങ് ലജോങ്

ഐ ലീഗിലെ ആവേശ പോരാട്ടത്തിൽ ഷില്ലോങ് ലജോങ്ങിന് DSK ശിർവജിയൻസിനെതിരെ ആവേശകരമായ വിജയം. ശിവാജിനയസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഷില്ലോങിന്റെ വിജയം.. മത്സരത്ത ിന്റെ 14ആം മിനിറ്റിൽ തന്നെ ഷില്ലോങ് വന്മലസ്വയിലൂടെ ലീഡ് നേടിയിരുന്നു. തുടർന്ന് ഗോളുകൾ ഒന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം 53ആം മിനിറ്റിൽ ലാൽമുവന്പായിലൂടെ ലീഡ് ഇരട്ടിയാക്കിയ ഷില്ലോങ് ആതിഥേയരുടെ മേൽ വ്യക്തമായ ആധിപത്യം നേടി എന്ന് തോന്നിച്ച നിമിഷത്തിൽ ആണ് ശിവജിയൻസ് മിലൻ സിങ്ങിലൂടെ ആദ്യ ഗോൾ മടക്കിയത്. അഞ്ച് മിനിറ്റിനു ശേഷം ഭുംജി സമനില ഗോൾ കൂടെ നേടിയതോടെ മത്സരം ആവേശത്തിലായി. തുടർന്ന് ഇരു ടീമുകളും സമനിലപൂട്ടു പൊട്ടിക്കാൻ ആഞ്ഞു പരിശ്രമിച്ചെങ്കിലും ഗോളുകൾ അകന്നു നിന്നു. പക്ഷെ ഇഞ്ചുറി ടൈമിൽ റെഡീം തിലങ് നേടിയ ഗോളിൽ ഷില്ലോങ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. 14 മത്സരങ്ങിൽനിന്നായി 23 പോയിന്റുമായി ഷില്ലോങ് നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മത്സരം അതികം കളിച്ച ശിവജിയൻസ് 14 പോയിന്റോടെ എട്ടാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ മിനേർവ എഫ്‌സിയെ ചെന്നൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു. സൂസൈരാജിന്റെയും ചാൾസിന്റെയും ഗോൾ മികവിലാണ് ചെന്നൈ മിനേർവയെ മറികടന്നത്. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ചെന്നൈ ഏഴാം സ്ഥാനത്തെത്തിയപ്പോൾ മിനേർവ 12 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇന്നത്തെ അവസാന മത്സരത്തിൽ മുംബൈ എഫ്‌സി ചർച്ചിലിനെ സമനിലയിൽ തളച്ചു. 11 പോയിന്റുമായി മുംബൈ അവസാന സ്ഥാനത്ത് നിൽക്കുമ്പോൾ 17 പോയിന്റുമായി ചർച്ചിൽ ആറാം സ്ഥാനത്താണ്.

Previous articleആരിഫിന് ഹാട്രിക്ക്, സെൻട്രൽ എക്സൈസിനെ തകർത്ത് ഗോകുലം എഫ് സി ഫൈനലിൽ
Next articleആവേശപോരാട്ടത്തിൽ ബാംഗ്ലുരുവിന് ഉജ്വല ജയം