Site icon Fanport

ഡെൽഹി ഡൈനാമോസിന്റെ സെന്റർ ബാക്കിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

ഡെൽഹി ഡൈനാമോസിന്റെ സ്പാനിഷ് സെന്റർ ബാക്കായ മാർടി ക്രെസ്പി പാസ്കുവൽ ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. ഈസ്റ്റ് ബംഗാളുമായി താരം കരാറിൽ എത്തി. ഒരു വർഷത്തേക്കാണ് താരത്തിന്റെ ഈസ്റ്റ് ബംഗാളുമായുള്ള കരാർ. 32കാരനായ താരം സ്പാനിഷ് ക്ലബായ മല്ലോർകയുടെ യുവടീമിലൂടെ വളർന്നു വന്ന താരമാണ്.

സ്പെയിനിന്റെ യുവ ദേശീയ ടീമുകൾക്കായും മാർടി കളിച്ചിട്ടുണ്ട്. 2006ൽ സ്പാനിഷ് അണ്ടർ 19 ടീമിലും, 2007ൽ സ്പാനിഷ് അണ്ടർ 20 ടീമിലും ഉണ്ടായിരുന്നു. മല്ലോർക്ക, ഗ്രാനഡ, എൽചെ എന്നീ സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്‌. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിനായി 15 മത്സരങ്ങൾ ക്രെസ്പി കളിച്ചിരുന്നു‌

Exit mobile version