Site icon Fanport

രണ്ട് തവണ ഐലീഗ് കിരീടം നേടിയിട്ടുള്ള ദീപക് ഇനി ഗോകുലം കേരളയിൽ

ട്രാവുവിനു വേണ്ടി കഴിഞ്ഞ സീസൺ ഐലീഗിൽ ഗംഭീര പ്രകടനം നടത്തിയ ഡിഫൻഡർ ദീപക് ദേവ്റാണിയെ ഗോകുലം കേരള സ്വന്തമാക്കി. താരവും ക്ലബും തമ്മിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പ് വെച്ചിരിക്കുന്നത്. 27കാരനായ താരം രണ്ടു തവണ ഐ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ്. മിനേർവ പഞ്ചാബിനൊപ്പവും മോഹൻ ബഗാനൊപ്പവും ആയിരുന്നു ദീപകിന്റെ കിരീട നേട്ടങ്ങൾ.

ഈ കഴിഞ്ഞ സീസണിൽ ട്രാവുവിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ദീപക് കളിച്ചിരുന്നു. ഡിഫൻഡർ ആണെങ്കിലും രണ്ടു ഗോളുകൾ നേടാനും ദീപകിനായിരുന്നു. അതിൽ ഇന്ത്യൻ ആരോസിനെതിരെ നേടിയ ഗംഭീര ഓവർ ഹെഡ് കിക്ക് ഗോളും ഉൾപ്പെടുന്നു. മുമ്പ് സ്പോർടിംഗ് ഗോവ, മോഹൻ ബഗാൻ, പൂനെ സിറ്റി എഫ് സി എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Exit mobile version