ദൽരാജ് സിംഗിനെ റിയൽ കാശ്മീർ സ്വന്തമാക്കി

മോഹൻ ബഗാൻ താരമായിരുന്ന ദൽരാജ് സിംഗിനെ റിയൽ കാശ്മീർ സ്വന്തമാക്കി. വിങ്ങറായ ദൽരാജ് സിംഗ് കഴിഞ്ഞ സീസണിലായിരുന്നു മോഹൻ ബഗാനിൽ എത്തിയത്. കൊൽക്കത്ത പ്രീമിയർ ലീഗിൽ മോഹൻ ബഗാൻ ടീമിൽ സജീവമായിരുന്ന ദൽരാജിന് പക്ഷെ ഐലീഗിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആകെ നാലു മത്സരങ്ങൾ മാത്രമേ ഐലീഗിൽ ദൽരാജ് കളിച്ചിരുന്നുള്ളൂ.

28കാരനായ ദൽരാജ് സിംഗ് കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റിയിൽ ആയിരുന്നു അവസാന കുറച്ചു സീസണായി ദൽരാജ് കളിച്ചിരുന്നത്. മുമ്പ് മൊഹമ്മദൻ സ്പോർടിംഗ് ജേഴ്സിയിലും കളിച്ചിട്ടുണ്ട്.

Exit mobile version