
മിനേർവ പഞ്ചാബ് ഇന്ത്യൻ ഫുട്ബോളിനു തന്നെ മാതൃക കാണിക്കുകയാണ്. ഐ ലീഗ് സീസൺ മൂന്നു ദിവസങ്ങൾക്കകം തുടങ്ങാനിരിക്കെ സൈന്യത്തിന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും സൈന്യത്തിനും സൈനികരുടെ കുടുംബത്തിനും സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മിനേർവ പഞ്ചാബ്.
നവംബർ 25ന് മിനേർവയുടെ ഹോം മത്സരത്തോടെയാണ് ഐ ലീഗ് സീസണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ മിനേർവ പഞ്ചാബ് മോഹൻ ബഗാനെയാണ് നേരിടുന്നത്. സൈന്യം രാജ്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗത്തിനുള്ള ബഹുമാന സൂചകമാണ് ഈ ടിക്കറ്റുകൾ എന്ന് മിനേർവ അധികൃതർ പറയുന്നു.
We really appreciate your sacrifice, here is a small token of love 💝 #chakdephatte #HeroILeague pic.twitter.com/xojn9mQIpj
— MINERVA PUNJAB FC (@Minerva_AFC) November 21, 2017
ഗുരുനാനാക് സ്റ്റേഡിയത്തിൽ തിരിച്ചറിയൽ കാർഡുനായി ചെന്നാൽ സൈന്യത്തിന് ടിക്കറ്റുകൾ നൽകും. നേരത്തെ കുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ ടിക്കറ്റുകൾ നൽകാനും സ്റ്റേഡിയത്തിൽ റിസേർവ് ബ്ലോക്ക് കൊടുക്കാനും ഈസ്റ്റ് ബംഗാൾ തീരുമാനിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial