ഐ ലീഗിൽ പ്രതിസന്ധി: റിലയൻസും ക്ലബുകളും തമ്മിൽ തർക്കം

- Advertisement -

നവംബർ 9നു തുടങ്ങാനിരുന്ന ഈ സീസണിലെ ഐ ലീഗ് മത്സരങ്ങൾ നീണ്ടേക്കും. ഇന്നലെ ഡൽഹിയിൽ വെച്ച് നടന്ന റിലയൻസ്, ഐ ലീഗ് ക്ലബുകൾ, എ.ഐ.എഫ്.എഫ് മേധാവികൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം ഒന്നും ആവാതിരുന്ന സാഹചര്യത്തിലാണിത്.

നവംബർ 9നു തന്നെ ഐ ലീഗ് തുടങ്ങണം എന്ന നിലപാടിലാണ് റിലയൻസ് ഉള്ളത്. എന്നാൽ ഐ ലീഗ് ആ സമയത്തു തുടങ്ങുന്നതിനു ക്ലബുകൾ ഒന്നും സമ്മതം അറിയിച്ചിട്ടില്ല. മിക്ക കളിക്കാരും ഇന്റർനാഷണൽ ഡ്യുട്ടി കാരണം ക്ലബിന് പുറത്തായതിനാൽ സീസൺ തുടങ്ങിയാൽ പ്രധാനപ്പെട്ട കളിക്കാർ ഇല്ലാതെ കളിക്കേണ്ടി വരും എന്നതാണ് കാരണം.

ചെന്നൈ സിറ്റി തങ്ങളുടെ ഹോം ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റുന്നതിന് വേണ്ടിയും സാവകാശം ചോദിച്ചിട്ടുണ്ട്. നവംബർ 20നു എങ്കിലും മാത്രമേ ലീഗ് തുടങ്ങാൻ കഴിയു എന്ന നിലപാടിലാണ് ക്ലബുകൾ ഉള്ളത്.

മത്സങ്ങൾ തിങ്കളാഴ്ചകളിൽ നടത്തണം എന്ന നിലപാടിലാണ് സംപ്രേക്ഷണാവകാശം നേടിയിട്ടുളള സ്റ്റാർ ഉള്ളത്, എന്നാൽ ഇക്കാര്യത്തിലും തീരുമാനം ആയിട്ടില്ല. ഐ ലീഗ് ക്ളബുകളോട് തീരുമാനം അറിയിക്കാൻ മൂന്നു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement