ഔദ്യോഗിക പ്രഖ്യാപനം എത്തി, വിനീതും റിനോ ആന്റോയും ഇനി ഈസ്റ്റ് ബംഗാളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സി കെ വിനീതിന്റെയും റിനോ ആന്റോയുടെയും ഈസ്റ്റ് ബംഗാളിലേക്ക് ഉള്ള നീക്കം ഔദ്യോഗികമായി. രണ്ട് താരങ്ങളും ക്ലബുമായി കരാർ ഒപ്പുവെച്ചു. ബെംഗളൂരു എഫ് സി വിട്ടാണ് റിനോ ഇപ്പോൾ ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. അവസാന രണ്ടു സീസണിലായി റിനോ ബെംഗളൂരു എഫ് സിക്കായി കളിക്കുകയായിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള താരമാണ് റിനോ ആന്റോ. ബംഗാളിലേക്ക് ഇതാദ്യമായായിരിക്കില്ല റിനോ എത്തുന്നത്. മുമ്പ് മോഹൻ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളിൽ കളിച്ചിട്ടുള്ള റിനോ ആന്റോ അവർക്ക് ഒപ്പം അഞ്ചു കിരീടങ്ങൾ നേടിയിട്ടുണ്ട്.

സി കെ വിനീത് ജംഷദ്പൂർ വിട്ടാണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. വിനീതും മുമ്പ് കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. പ്രയാഗ് യുണൈറ്റഡിന് വേണ്ടി ആയിരുന്നു സി കെ വിനീത് കൊൽക്കത്തയിൽ കളിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു സി കെ ജംഷദ്പൂർ താരമായി മാറിയത്. കേരള ബ്ലാസ്റ്റേഴ്സിനായി മൂന്ന് സീസണിൽ കളിച്ചിട്ടുള്ള താരമായ സി കെ വിനീത് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ഗോൾ സ്കോറർ ആണ്.

വിനീതും റിനോയും ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.