രണ്ട് പുതിയ വിദേശ താരങ്ങൾ ചർച്ചിൽ ബ്രദേഴ്സിൽ

- Advertisement -

ഐ ലീഗ് റിലഗേഷൻ പോരാട്ടത്തിൽ ജയിക്കാനായി ചർച്ചിൽ ബ്രദേഴ്സ് തങ്ങളുടെ അവസാന അടവും എടുത്തിരിക്കുകയാണ്. രണ്ടു പുതിയ വിദേശ താരങ്ങളെയാണ് ചർച്ചിൽ ബ്രദേഴ്സ് കഴിഞ്ഞ ദിവസം സൈൻ ചെയ്തത്.

നൈജീരിയയിൽ നിന്നുള്ള ഫ്രാൻസിസ് ഒനെയാമോയും കോംഗോ സ്വദേശിയായ സിയോ സിനിയാപോയും ആണ് ചർച്ചിൽ ബ്രദേഴ്സിൽ എത്തിയിരിക്കുന്ന പുതിയ താരങ്ങൾ. കഴിഞ്ഞ ദിവസം പരിക്കേറ്റ വിദേശ താരങ്ങളായ കൊഫിയെയും കാലുവിനേയും ചർച്ചിൽ റിലീസ് ചെയ്തിരുന്നു. ഇന്ന് ഗോകുലത്തിനെതിരായ മത്സരത്തിൽ രണ്ട് പുതിയ വിദേശ താരങ്ങളും ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement