റിലഗേഷൻ ഒഴിവാക്കാൻ അപേക്ഷിച്ച് ചർച്ചിൽ ബ്രദേഴ്സ്

- Advertisement -

ഐ ലീഗിൽ നിന്ന് ഈ സീസണിൽ തരംതാഴ്തപെട്ട ചർച്ചിൽ ബ്രദേഴ്സ് റിലഗേഷൻ ഒഴിവാക്കാൻ വേണ്ടി ഐ എഫ് എഫ് എഫിന് ഔദ്യോഗികമായി അപേക്ഷ് സമർപ്പിച്ചു. തങ്ങളുടെ റിലഗേഷൻ ഗോവൻ ഫുട്ബോളിനെ മോശമായി ബാധിക്കും എന്ന് കാണിച്ചാണ് ചർച്ചിൽ എ ഐ എഫ് എഫിനോട് റിലഗേഷൻ ഒഴിവാക്കാൻ പറയുന്നത്.

ഗോവയിൽ നിന്നുള്ള ഏക ഐലീഗ് ക്ലബായിരുന്നു ചർച്ചിൽ ബ്രദേഴ്സ്. ഇന്നലെ മിനേർവയോട് പരാജയപ്പെട്ടതോടെയാണ് ചർച്ചിലിന്റെ റിലഗേഷൻ ഉറപ്പായത്. 18 മത്സരങ്ങളിൽ നിന്ന് 17 പോയന്റ് മാത്രമെ ചർച്ചിലിന് ഈ സീസണിൽ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

മോശം റഫറിയിംഗും തങ്ങളുടെ റിലഗേഷന് കാരണമായെന്ന് എ ഐ എഫ് എഫിനോട് ചർച്ചിൽ പറഞ്ഞിട്ടുണ്ട്. എ ഐ എഫ് എഫ് ഇതുവരെ അപേക്ഷയോട് പ്രതികരിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement