കിരീട പോരാട്ടത്തിൽ കാലിടറി ചർച്ചിൽ ബ്രദേഴ്സ്

- Advertisement -

ഐ ലീഗിലെ കിരീട പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിന് തിരിച്ചടി. ഇന്ന് ഷില്ലോങ്ങ് ലജോങ്ങിനോടാണ് ചർച്ചിൽ ബ്രദേഴ്സ് അപ്രതീക്ഷിതമായി തോറ്റത്. നീണ്ട കാലമായി ഫോമിൽ ഇല്ലാത്ത ഷില്ലോങ്ങ് ലജോങ്ങ് ഫോമിലേക്ക് ഉയരുന്നതും ഇന്ന് കണ്ടു. ഐലീഗിൽ ലജോങ്ങിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ കളിയിൽ മിനേർവയുയേയും ലജോങ്ങ് തോൽപ്പിച്ചിരുന്നു.

ഷില്ലോങ്ങിന്റെ ഹോമിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഷില്ലോങ്ങിന്റെ ജയം. കളിയുടെ ആദ്യ പകുതിയിൽ സാമുവൽ ലിംഗ്ദോഹിന്റെ ഇരട്ട ഗോളിലൂടെ ലജൊങ്ങ് രണ്ട് ഗോളിന് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയുൽ തിരിച്ചടിച്ച് സ്കോർ 2-2 എന്നാക്കാൻ ചർച്ചിലിനായി. പ്ലാസയും വോൾഫെയുമായിരുന്നു ചർച്ചിലിന്റെ ഗോളുകൾ നേടിയത്.

കളിയുടെ 83ആം മിനുട്ടിൽ മഹേഷ് സിംഗാണ് ഷില്ലോങ്ങിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോക്ക് നേടിയത്. ഐലീഗിൽ ഈ സീസണിലെ ലജോങ്ങിന്റെ മൂന്നാം ജയം മാത്രമാണിത്. ലജോങ്ങിനെ 10 പോയന്റിൽ ഇത് എത്തിച്ചു. റിലഗേഷനിൽ നിന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷ ഈ ജയത്തിലൂടെ ലജോങ്ങിന് തിരികെ കിട്ടി. 29 പോയന്റുള്ള ചർച്ചിൽ ലീഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

Advertisement