ചർച്ചിൽ ബ്രദേഴ്സ് പരിശീലകനായി പീറ്റർ ഗിഗുയി തിരിച്ചെത്തി

ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് പുതിയ പരിശീലകനെ നിയമിച്ചു. റൊമാനിയക്കാരനായ പീറ്റർ ഗിഗുയി ആണ് ചർച്ചിലിൽ വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ ഐലീഗിൽ ചർച്ചിലിനെ നയിച്ച വരേല ശ്രീനിധി എഫ് സിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന് പകരക്കാരനായാണ് പീറ്റർ എത്തുന്നത്. 2019ൽ ആയിരുന്നു പീറ്റർ ചർച്ചിലിനെ നയിച്ചത്. അന്ന് ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു‌.

മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ ഉൾപ്പെടെ പരിശീലിപ്പിച്ചിട്ടുണ്ട് പീറ്റർ. 20 വർഷത്തോളമായി ഇദ്ദേഹം പരിശീലക രംഗത്തുണ്ട്. അൾജീരിയൻ സെക്കൻഡ് ഡിവിഷൻ ക്ലബായ യു എസ് ചകുവിയയെയുടെയും ഒമാനിലെ അൽ സീബ് ക്ലബിന്റെയും, റൊമാനിയൻ ക്ലബായ ആസ്ട്രിക്കിന്റെയും പരിശീലകനായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റൊമാനിയയിലെ വിറ്റോറുൽ ഡെസ്റ്റിയുടെ മുഖ്യ പരിശീലകനായിരുന്നു.

Exit mobile version