റിലഗേഷൻ ഇല്ല, ചർച്ചിൽ ബ്രദേഴ്സ് ഐ ലീഗിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലേക്ക് തിരിച്ചെടുക്കുമെന്ന ചർച്ചിൽ ബ്രദേഴ്സിന്റെ പ്രതീക്ഷ വെറുതെ ആയില്ല. കഴിഞ്ഞ ഐലീഗ് സീസണിൽ റിലഗേറ്റ് ചെയ്യപ്പെട്ട ചർച്ചിലിനെ പുതിയ ഐലീഗ് സീസണിൽ നിലനിർത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. കഴിഞ്ഞ സീസൺ ഐലീഗിൽ അവസാനമല്ല ഫിനിഷ് ചെയ്തത് എങ്കിലും ഇന്ത്യൻ ആരോസിന് റിലഗേഷൻ ഇല്ലാത്തതിനാൽ ചർച്ചിൽ റിലഗേറ്റ് ചെയ്യപ്പെടുകയായിരുന്നു.

മുമ്പ് ഐസാളിനെയും ഇങ്ങനെ ഐലീഗ് തിരിച്ചെടുത്തിരുന്നു. ആ തിരിച്ചുവരവിൽ ഐസാൾ ഐലീഗ് കിരീടം ഉയർത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഗോവയിൽ നിന്നുള്ള ഏക ഐലീഗ് ക്ലബാണ് ചർച്ചിൽ. ഇന്ത്യൻ ഫുട്ബോളിന് ക്ലബ് നൽകിയ സംഭാവന പരിഗണിച്ചും ഗോവയിൽ നിന്ന് വേറൊരു ക്ലബ് ഇല്ല എന്നതുകൊണ്ടുമാണ് ചർച്ചിലിന്റെ അപേക്ഷ എ ഐ എഫ് എഫ് അംഗീകരിച്ചത്.

ഇതോടെ പുതിയ ഐലീഗ് സീസണിൽ 11 ക്ലബുകൾ ആകും. മിനേർവ പഞ്ചാബ്, നെറോക്ക, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, , ഷില്ലോങ് ലജോങ്, ഐസാൾ, ഗോകുലം എഫ് സി, ചെന്നൈ സിറ്റി, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ്, റിയൽ കാശ്മീർ എന്നിവരാണ് ഇത്തവണ ലീഗിൽ പോരിന് ഇറങ്ങുക.