ശിവജിയന്സിനെതിരെ മൂന്നടിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ്

- Advertisement -

ഐ ലീഗില്‍ ശിവജിയന്സിനെതിരെ മുന്‍ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് തിലക് മൈതാനിയിൽ വെച്ച് നടന്ന മത്സരത്തിൽ ചർച്ചിൽ വിജയിച്ചത്. ഗോളുകൾ ഒന്നും പിറക്കാതിരുന്ന വിരസമായ ആദ്യ പകുതിക്ക് ശേഷം വോൾഫ് ആണ് ചർച്ചിലിനു വേണ്ടി ആദ്യം വല കുലുക്കിയത്. 64ആം മിനിറ്റിൽ ക്യൂറോ എടുത്ത കോർണർ കിക്കിൽ നിന്നാണ് ആന്തണി വോൾഫ് വല കുലുക്കിയത്. തുടർന്ന് ഇരട്ട പ്രഹരം എന്നോണം 67ആം മിനിറ്റിൽ ക്രോമായും ചർച്ചിലിനു വേണ്ടി വല കുലുക്കിയതോടെ മത്സരം മുഴുവൻ ഹോം ടീമിന്റെ വരുതിയിൽ ആയി. തുടർന്ന് ഗോളിന് വേണ്ടി ശിവജിയൻസ് പരിശ്രമിച്ചു എങ്കിലും ഒന്നും വലയിൽ ആക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 90ആം മിനിറ്റിൽ ആണ് മൂന്നാം ഗോൾ പിറന്നത്, സുറാബുദിൻ മോളിക്ക് ആണ് ചർച്ചിലിനു വേണ്ടി വല കുലുക്കിയത്. മത്സരം വിജയിച്ചു എങ്കിലും 9 പോയിന്റുമായി ചർച്ചിൽ 9ആം സ്ഥാനത്ത് തുടരുകയാണ്. ശിവജിയൻസ് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

അതേസമയം ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്സിയും മിനേർവ എഫ്‌സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 11 പോയിന്റുമായി മിനേർവ ആറാം സ്ഥാനത്തും 9 പോയിന്റുമായി മുംബൈ എട്ടാം സ്ഥാനത്തും ആണ്.

Advertisement