ചർച്ചിലിന് ഇന്ന് ആദ്യ പോരാട്ടം, എതിരാളികൾ ഷിലോങ് ലജോങ്

- Advertisement -

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഷില്ലോങിൽ നടക്കുന്ന പോരാട്ടത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ എതിരാളികൾ.

പൊരുതി കളിച്ച ഗോകുലം കേരള എഫ്സിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് ഷില്ലോങ് ലജോങ് ഇറങ്ങുന്നത്. ഗോകുലത്തിനെതിരെ വിജയം കണ്ടു എങ്കിലും സെറ്റ് പീസുകളിൽ ടീം പതറുന്നതാണ് കണ്ടത്. ഗോൾ കീപ്പർ ലചെമ്പയാണ് ലജോങിന്റെ രക്ഷക്കെത്തിയത്. ലജോങിലെ കാലാവസ്ഥ മുതലെടുത്ത് ചർച്ചിലിനെതിരെ വിജയം കാണാൻ ആയിരിക്കും ടീം ശ്രമിക്കുക.

രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് കഴിഞ്ഞ തവണ 6ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തങ്ങളുടെ മികച്ച കളിക്കാരെ എല്ലാം ISL കൊണ്ടുപോയി എങ്കിലും പൊരുതാൻ ഉറച്ചു തന്നെയാണ് ചർച്ചിൽ ഇറങ്ങുന്നത്.

ഷില്ലോങിലെ കാലാവസ്ഥയാണ് ഗോവൻ ക്ലബിന് തിരിച്ചടിയാവുന്നത്, ടീമിന് പരിചയസമ്പത്ത്  ഇല്ലാത്തതും മികോള ഷെവ്ചെങ്കോക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കും. ഇസ്രാൽ ഗുരുങ്, ഉത്തം റായ് എന്നിവർ മാത്രമാണ് ടീമിൽ അറിയപ്പെടുന്ന കളിക്കാരായി ഉള്ളത്.

ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ആണ് കിക്കോഫ്. മത്സരം സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് എച്.ഡി 2 എന്നിവയിൽ തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement