മാതൃകയായി സുനിൽ ഛേത്രി, ഗോകുലത്തിന്റെ ടിക്കറ്റുകൾ വാങ്ങി ധനരാജിന്റെ കുടുംബത്തിനായി രംഗത്ത്

- Advertisement -

ധനരാജിന്റെ കുടുംബത്തിനു വേണ്ടി അടുത്ത ഐലീഗ് മത്സരത്തിന്റെ ടിക്കറ്റുകൾ മാറ്റിവെക്കാനുള്ള ഗോകുലം കേരള എഫ് സിയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ചർച്ചിൽ ബ്രദേഴ്സിനെതിരെ കോഴിക്കോട് വെച്ച് ഗോകുലം കളിക്കുന്ന ഐ ലീഗ് പോരാട്ടത്തിനായുള്ള 220 ടിക്കറ്റുകൾ സുനിൽ ഛേത്രി വാങ്ങി.

ആ ടിക്കറ്റുകൾ സമീപത്തുള്ള അക്കാദമികളിലെ കുട്ടികൾക്ക് നൽകി അവരെ മത്സരത്തിൽ പ്രവേശിപ്പിക്കാൻ ആണ് സുനിൽ ഛേത്രി നിർദേശിച്ചിരിക്കുന്നത്. ഗോകുലത്തിന്റെ ശ്രമങ്ങൾക്കുള്ള വലിയ പിന്തുണയായി വേണം ഇതിനെ കരുതാൻ. കാദറലി ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു കേരളത്തിന്റെ പ്രിയ ഫുട്ബോൾ താരം ധനരാജ് മരണപ്പെട്ടത്.

ജനുവരി 26ന് നടക്കുന്ന ഗോകുലം കേരള എഫ് സിയും ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരത്തിന്റെ മുഴുവൻ ടിക്കറ്റ് തുകയും ധനരാജിന്റെ കുടുംബത്തെ ഏൽപ്പിക്കാൻ ആണ് ഗോകുലം കേരള എഫ് സി തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അന്ന് ഫ്രീ ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.

Advertisement