Site icon Fanport

സെക്കൻഡ് ഡിവിഷൻ; ചെന്നൈയിന് തോൽവി

സെക്കൻഡ് ഡിവിഷൻ ഐലീഫിൽ ചെന്നൈയിൻ എഫ് സി റിസേർവ്സിന് പരാജയം. ഗ്രൂപ്പ് എയിൽ ഇന്ന് ബാംഗ്ലൂരിൽ വെച്ച് നടന്ന മത്സരത്തിൽ ഓസോൺ എഫ് സി ആണ് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഓസോണിന്റെ വിജയം. മന്വീർ സിംഗിന്റെ സ്ട്രൈക്കും ഒപ്പം ഒരു സെൽഫ് ഗോളുമാണ് ഓസോണിനെ സഹായിച്ചത്. ജോയ് സന സിങാണ് ചെന്നൈയിനായി ഗോൾ നേടിയത്.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം പോലും നേടാൻ ചെന്നൈയിനായിട്ടില്ല. രണ്ടിൽ രണ്ടും ജയിച്ച ഓസോണ് എഫ് സിയാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ റെയിൻബോ എസ് സി ടിഡ്ഡിം അത്ലെറ്റിക്കിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരു‌ന്നു റെയിൻബോയുടെ വിജയം.

Exit mobile version