ചെന്നൈ സിറ്റി – മിനേർവ മത്സരത്തിൽ ഒത്തുകളി ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണ ഐലീഗിലെ കിരീടം നിർണയിച്ച മത്സരമായ ചെന്നൈ സിറ്റി മിനേർവ പഞ്ചാബ് മത്സരം വിവാദത്തിൽ. മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനേർവ പരാജയം വഴങ്ങിക്കൊടുത്തതാണെന്നുമുള്ള ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശങ്ങളാണ് ഇപ്പോൾ അന്വേഷണം വരെ എത്തിയിരിക്കുന്നത്. ആ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന മാച്ച കമ്മീഷണർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചത്.

അന്ന് ചെന്നൈ സിറ്റി വിജയിച്ചില്ലായിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാൾ കിരീടം നേടുമായിരുന്നു. തുടക്കത്തിൽ 1-0ന് മുന്നിൽ എത്തിയ മിനേർവ പഞ്ചാബ് രണ്ടാം പകുതിയിൽ പിറകോട്ട് പോവുകയും 3-1ന്റെ പരാജയം ഏറ്റു വാങ്ങുകയുമായിരുന്നു. മത്സരത്തിൽ ചെന്നൈ സിറ്റി സ്ട്രൈക്കർ മാൻസി പെനാൾട്ടി എടുക്കും മുമ്പ് ഏതു സൈഡിലേക്കാണ് കിക്ക് അടിക്കാൻ പോകുന്നത് എന്ന് ആംഗ്യം കാണിച്ചിരുന്നു. മിനേർവ ഗോൾകീപ്പർ ആ ദിശയിൽ ചാടാതെ മറുദിശയിൽ ചാടുകയും ചെയ്തു.

ഇതും ഒപ്പം മൂന്ന് വിദേശ താരങ്ങളെ സബ്ബായി വലിച്ചതും സംശയങ്ങൾ സൃഷ്ടിക്കുന്നു എന്ന് മാച്ച് കമ്മീഷണർ വിലയിരുത്തു. പെട്ടെന്ന് തന്നെ എ ഐ എഫ് എഫ് അന്വേഷണം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.