ചെന്നൈ സിറ്റിയെ വീഴ്ത്തി ട്രാവു മുന്നോട്ട്

20210124 184615
- Advertisement -

ഐ ലീഗിൽ ട്രാവു രണ്ടാം വിജയം കണ്ടെത്തി. ഇന്ന് ചെന്നൈ സിറ്റിയെ ആണ് ട്രാവു പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ട്രാവു വിജയിച്ചത്. തുടക്കം മുതൽ നല്ല പ്രകടനമാണ് ട്രാവു കാഴ്ചവെച്ചത്. 49ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ട്രാവു ലീഡ് എടുത്തത്. 69ആം മിനുട്ടിൽ ബിദ്യാസാഗർ ലീഡ് ഇരട്ടിയാക്കി. ഇതിനു പിന്നാലെ ചെന്നൈ സിറ്റി ചുവപ്പ് കണ്ട് പത്തു പേരായി ചുരുങ്ങി. ലൗർഡുസാമിയാണ് ചുവപ്പ് കണ്ടത്. ഈ വിജയത്തോടെ ട്രാവുവിന് ആറു പോയിന്റ് ആയി‌. ട്രാവു രണ്ടാമതാണ് ഉള്ളത്. ചെന്നൈ സിറ്റി മൂന്ന് പോയിന്റുമായി ഒമ്പതാം നിൽക്കുന്നു.

Advertisement