Site icon Fanport

അവസാന മത്സരത്തിലും പരാജയം, നറോകയ്ക്ക് ലീഗിൽ അവസാന സ്ഥാനം

ഈ സീസണ് ഐലീഗിൽ റിലഗേഷൻ ആകുന്ന റീം നിരോഗ എഫ് സി ആകും. ഇന്ന് സീസണിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടതോടെ ഈ സീസണ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് നറോക. ഇന്ന് ചെന്നൈ സിറ്റി ആണ് നറോകയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം, ഇഞ്ചുറി ടൈമിൽ ഗോളിലാണ് ചെന്നൈ സിറ്റി വിജയിച്ചത്. ഇന്ന് കളി ആരംഭിച്ച് 24ആം മിനുട്ടിൽ ഡാമിർ അവദിച്ചിലൂടെ ചെന്നൈ സിറ്റി ആണ് ലീഡ് എടുത്തത്. ആ ലീഡ് 90ആം. മിനുട്ട് വരെ നിലനിർത്താൻ ചെന്നൈ സിറ്റിക്ക് ആയി.
എന്നാൽ 90ആം മിനുട്ടിൽ റോംടാൻ സിംഗിന്റെ ഗോൾ ന്നാരോഗയ്ക്ക് സമനില നൽകി. എന്നാൽ വിജയം നേടിയെ മതിയാകു എന്ന് ഉറപ്പിച്ച ചെന്നൈ സിറ്റി ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി. വിനീതിന്റെ പാസ് സ്വീകരിച്ച മുഹമ്മദ് ഇഖ്ബാൽ ആണ് വിജയ ഗോൾ സ്‌കോർ ചെയ്തത്. ഈ പരാജയത്തോടെ നറോക 14 മത്സരങ്ങളിൽ നിന്ന് ആകെ 8 പോയിന്റ് ആണ് നേടിയത്. റിലഗേറ്റഡ് ആകുന്ന പൊസിഷനിൽ ആണെങ്കിലും ഇത്തവണ റിലഗേഷൻ ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് നറോക. 14 മത്സരങ്ങളിൽ 15 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ചെന്നൈ സിറ്റിക്ക് ആയി.

Exit mobile version