ചെന്നൈ സിറ്റി വിജയ വഴിയിൽ തിരികെയെത്തി

20210209 183504

ചെന്നൈ സിറ്റി വിജയ വഴിയിൽ തിരികെയെത്തി. അവസാന മത്സരത്തിൽ സുദേവയിൽ നിന്ന് വൻ പരാജയം ഏറ്റുവാങ്ങിയ ചെന്നൈ സിറ്റി ഇന്ന് നെരോകയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം. ഇന്ന് ആറാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ചെന്നൈക്ക് ആയി. ഒരു ഡൈവിങ് ഹെഡറിലൂടെ വിനീത് കുമാർ ആയിരുന്നു ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ അക്തർ ചുവപ്പ് കണ്ട് പുറത്തു പോയത് നെറോകയെ 10 പേരാക്കി ചുരുക്കി. ഇത് മുതലെടുത്ത ചെന്നൈ 64ആം മിനുട്ടിൽ ദെമിർ അവ്ഡികിലൂടെ ലീഡ് ഇരട്ടിയാക്കി. 79ആം മിനുട്ടിൽ സിംഗം സുഭാഷ് സിങ് ഒരു ഗോൾ നെരോകയ്ക്ക് ആയി മടക്കി എങ്കിലും ചെന്നൈ സിറ്റി ജയം തടയാൻ അവർക്കായില്ല. 9 പോയിന്റുമായി ചെന്നൈ സിറ്റി ഇപ്പോൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

Previous articleഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്
Next articleഡെസ്റ്റും പ്യാനിചും കോപ ഡെൽ റേ സെമി ഫൈനലിന് ഇല്ല