Site icon Fanport

ചെന്നൈ സിറ്റിയെ സമനിലയിൽ പിടിച്ച് ചാമ്പ്യന്മാർ

ഇന്ന് ഐലീഗിൽ നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബ് ചെന്നൈ സിറ്റിയെ സമനിലയിൽ തളച്ചു. മിനേർവയുടെ ഹോമിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടു. ഈ സീസണിൽ മികച്ച പ്രകടനത്തോടെ ഒന്നാമത് നിൽക്കുന്ന ടീമാണ് ചെന്നൈ സിറ്റി. ഇതുവരെ ചെന്നൈ സിറ്റി പരാജയം അറിഞ്ഞിട്ടില്ല. മിനേർവ പഞ്ചാബ് ആകട്ടെ കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ഇന്ന് ഗോൾകീപ്പറുടെ മികവിലാണ് മിനേർവ രക്ഷപ്പെട്ടത്.

ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 12 പോയന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് മിനേർവ പഞ്ചാബ്. എട്ടു മത്സരങ്ങളിൽ നിന്ന് 28 പോയന്റുമായി ചെന്നൈ സിറ്റി ഒന്നാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version