ചെന്നൈ സിറ്റി ഐ ലീഗിനായുള്ള ടീം അവതരിപ്പിച്ചു

ഐ ലീഗിനായി ഒരുങ്ങുന്ന ചെന്നൈ സിറ്റി ഇന്നലെ ടീം ലോഞ്ച് നടത്തി. കോയമ്പത്തൂരിൽ വെച്ചായിരുന്നു ലോഞ്ച് നടന്നത്. ഇത്തവണ കോയമ്പത്തൂരിൽ ആണ് ചെന്നൈ സിറ്റിയുടെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഹോം സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നലെ നടന്നു.

ചെന്നൈ സിറ്റി ടീമിലെ മുഴുവൻ അംഗങ്ങളും ഒഫീഷ്യൽസും ഇന്നലെ കോയമ്പത്തൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ടീമിനെ അവതരിപ്പിക്കുന്നതോടൊപ്പം ഐ ലീഗിലെ തങ്ങൽ ഉപയോഗിക്കുന്ന മൂന്നു കിറ്റുകളുടേയും പ്രകാശനവും ഇന്നലെ ചെന്നൈ സിറ്റി നടത്തി.

തമിഴ്‌നാട് മന്ത്രിമാരായ വേലു മണി, ബാലകൃഷ്ണ റെഡ്ഡി എന്നിവരും ചടങ്ങിന് ഉണ്ടായിരുന്നു. ഇരുവരും അടങ്ങുന്ന സംഘം ഹോം ഗ്രൗണ്ടായ കോയമ്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ച് സ്റ്റേഡിയത്തിലെ അവസാന ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജേസണ്‍ ഗില്ലെസ്പി സസ്സെക്സ് ഹെഡ് കോച്ച്
Next articleബ്ലാസ്റ്റേഴ്സിനെ നേരിടാൻ ആശാനും സംഘവും കൊച്ചിയിൽ എത്തി