Site icon Fanport

വീണ്ടും വിജയമില്ലാതെ ചെന്നൈ സിറ്റി

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയമില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഐസാൾ എഫ് സി ചെന്നൈ സിറ്റിയെ സമനിലയിൽ പിടിച്ചു. ഐസാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടം 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. മത്സരം തുടങ്ങി ഒമ്പതാം മിനുട്ടിൽ തന്നെ ഐസാളിന് ഇന്നലെ മുന്നിൽ എത്താൻ ആയി.

9ആം മിനുട്ടിൽ യുവ സ്ട്രൈക്കർ വില്യം ലാലുൻഫെലയാണ് ഐസാളിനെ മുന്നിൽ എത്തിച്ചത്. എന്നാൽ ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ ചെന്നൈ സിറ്റി ഒപ്പം എത്തി. റൊബോട്ടോ എൽസാവയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സമനിലയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്. 5 പോയന്റുള്ള ഐസാൾ ആറാം സ്ഥാനത്താണ് ഉള്ളത്

Exit mobile version