അവസാന നിമിഷ ഗോളിൽ നമ്മുടെ ബ്രിട്ടോ ഹീറോ, ബഗാന് ജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലെ അവസാന മത്സരത്തിലും ഷില്ലോങ്ങ് ലജോങ്ങിന് പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ലജോങ്ങ് 78 വരെ മുന്നിട്ട് നിന്ന ശേഷം പരാജയപ്പെടുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം. കളിയുടെ അവസാന നിമിഷം മലയാളി താരം ബ്രിട്ടോ പ്രാങ്കിന്റെ ഗോളിൽ ആണ് ബഗാൻ വിജയിച്ചത്.

കളിയുടെ തുടക്കത്തിൽ ഡികയുടെ പെനാൾട്ടിയിലൂടെ ബഗാൻ മുന്നിൽ എത്തിയിരുന്നു എങ്കിലും ശക്തമായി തിരിച്ചുവരാൻ ഷില്ലോങ്ങിനായി. ബുവാമിന്റെ ഇരട്ട ഗോളുകളിൽ 53ആം മിനുട്ടിലേക്ക് ലജോങ്ങ് 2-1ന് മുന്നിൽ എത്തി. പിന്നീട് 78ആം മിനുട്ടിൽ നോർദെയുടെ ഗോൾ വരുന്നത് വരെ ലജോങ്ങ് മുന്നിൽ ആയിരുന്നു. നോർദെയുടെ ഗോൾ സമനില തരികയും പിറകെ 89ആം മിനുട്ടിൽ ബ്രിട്ടോ വിജയ ഗോൾ നേടുകയുമായിരുന്നു. ബ്രിട്ടോയുടെ ബഗാൻ കരിയറിലെ ആദ്യ ഗോളാണിത്.

ഈ വിജയത്തോടെ മോഹൻ ബഗാൻ 29 പോയന്റുമായി സീസൺ അവസാനിപ്പിച്ചു. അഞ്ചാം സ്ഥാനത്താണ് ബഗാൻ ഇപ്പോൾ ഉള്ളത്. 11 പോയന്റുമാത്രമുള്ള ലജോങ്ങ് അവസാന സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്തു.