എം എസ് പി കുട്ടികൾ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി

- Advertisement -

അണ്ടർ 15 യൂത്ത് ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾക്ക് തോൽവി. എം എസ് പി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എം എസ് പി കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.

ആദ്യ പകുതിയിൽ ജോഷുവയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരി ഗോളിന് മുന്നിലായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഷഹാൻ സലീമും 70ആം മിനുട്ടിൽ അഭിജിത്തും നേടിയ ഗോളിലൂട്ർ എം എസ് പിക്ക് വിജയം ഉറപ്പിച്ചു.

ആദ്യ മത്സരത്തിൽ എം എസ് പി പ്രോഡിജിയെയും ബ്ലാസ്റ്റേഴ്സ് ഡോൺ ബോസ്കോയേയും തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement