Site icon Fanport

സെക്കൻഡ് ഡിവിഷനിൽ വീണ്ടും വിജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിരാശ തുടരുന്നു. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ ഹോം ഗ്രൗണ്ടായ പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സൗത്ത് യുണൈറ്റഡിനോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ഈ സീസണിൽ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിയാത്ത അഞ്ചാം മത്സരമാണിത്. ഇന്നലെ 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്.

സുരാഗ് ഛേത്രിയും റിഷി ദത്തും നേടിയ ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ മുന്നിൽ എത്തിയിരുന്നു എങ്കിലും ആ ലീഡ് നില നിർത്താൻ ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് ആയില്ല. ലീഗിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു ജയം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനുള്ളൂ‌‌‌. 6 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.

Exit mobile version