Site icon Fanport

“കേരളത്തിൽ നല്ല ഫുട്ബോൾ കളിക്കാർ ഉണ്ടെന്ന് എല്ലാവരും അറിയണം” ബിനോ ജോർജ്ജ്

മലയാളി താരങ്ങൾക്ക് അവസരം കൊടുക്കുന്നത് ഗോകുലം കേരള എഫ് സി ഒരിക്കലും കുറയ്ക്കില്ല എന്ന് പറഞ്ഞ് പരിശീലകൻ ബിനോ ജോർജ്ജ്. ഈ സീസണിൽ കുറച്ച് മത്സരങ്ങൾ കൊണ്ട് തന്നെ ഗനി നിഗവും രാജേഷുമൊക്കെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിൽ സന്തോഷമുണ്ട് എന്നും കേരളത്തിൽ മികച്ച ഫുട്ബോൾ താരങ്ങൾ ഉണ്ട് എല്ലാവരും അറിയണം. അത് അറിയിക്കൽ ആണ് തന്റെ ഉദ്ദേശം എന്നും ഗോകുലം പരിശീലകൻ പറഞ്ഞു.

നോർത്ത് ഈസ്റ്റ് ക്ലബുകൾ അവരുടെ താരങ്ങൾക്കും പഞ്ചാബിലെ ക്ലബുകൾ അവരുടെ താരങ്ങൾക്കും അവസരം നൽകുന്നത് പോലെ മലയാളു താരങ്ങൾക്കും ഒരു നല്ല പ്ലാറ്റ്ഫോം വേണം. അത് നിർബന്ധമാണ്. അതൊരുക്കൽ ആണ് ഗോകുലം കേരള എഫ് സിയുടെ ലക്ഷ്യം. അതാണ് താൻ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരം നൽകുന്നത് എന്നും ബിനോ പറഞ്ഞു.

വരും മത്സരങ്ങളിൽ ഇനിയും മലയാളി താരങ്ങളെ ടീമിൽ കാണാം. രാജേഷിനെ കുറിച്ച് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ വരെ അന്വേഷിച്ചിട്ടുണ്ട് എന്നും ബിനോ ജോർജ്ജ് പറഞ്ഞു.

Exit mobile version