Site icon Fanport

ജയിച്ചെങ്കിലും മെച്ചപ്പെടാൻ ഒരുപാട് ഉണ്ടെന്ന് ബിനോ ജോർജ്ജ്

ഇന്നലെ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെ തോൽപ്പിച്ചു എങ്കിലും പരിശീലകൻ ബിനോ ജോർജ്ജ് പ്രകടനത്തിൽ അത്ര സംതൃപ്തനല്ല. വിജയം വിജയമാണ് എന്നും അതിനെ കുറച്ച കാണുന്നില്ല എന്നും പറഞ്ഞ ബിനോ കോച്ച് പക്ഷെ പ്രകടനം ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ കളിയിൽ കളിച്ച ലൈനപ്പ് തന്നെ കളിച്ചത് കൊണ്ട് തങ്ങളുടെ ടാക്റ്റിക്സ് എതിർ ടീമിന് പെട്ടെന്ന് മനസ്സിലായി. ഓർടിസ്, അഡോ, രാജേഷ് തുടങ്ങിയവരിൽ നിന്നല്ലാതെ പ്രതീക്ഷിച്ച പ്രകടനം തനിക്ക് ലഭിച്ചില്ല എന്നും ബിനോ കോച്ച് പറഞ്ഞു.

മിനേർവ നിലവിലെ ചാമ്പ്യന്മാരാണെന്നും എ എഫ്സി കപ്പ് കളിക്കേണ്ട സ്ക്വാഡാണെന്നും അതുകൊണ്ട് അവർക്കെതിരെയുള്ള വിജയത്തിനെ കുറച്ച് കാണാൻ പറ്റില്ല എന്നും ബിനോ കോച്ച് പറഞ്ഞു. ഇത് തന്നെ ആകും തനെ എപ്പോഴത്തെയും ആദ്യ ഇലവൻ എന്ന് പറയാൻ പറ്റില്ല. ടീമിന് ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട് അത് ഇനിയുള്ള ട്രെയിനിങ് സെഷനുകളിൽ ശ്രദ്ധിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ലീഗിലെ രണ്ടാം ജയം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്.

Exit mobile version