“ഗോകുലത്തിൽ കളിച്ച് യുവതാരങ്ങൾ ഇന്ത്യൻ ജേഴ്സിയിലെത്തണം” ബിനോ ജോർജ്ജ്

ഗോകുലം എഫ് സിയിലൂടെ കൂടുതൽ പുതിയ താരങ്ങൾ വളർന്നു വരണമെന്നും അങ്ങനെ വളർന്നു വരുന്ന താരങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുന്നത് കാണണമെന്നും ഗോകുലത്തിന്റെ കോച്ച് ബിനോ ജോർജ്ജ്. താരങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുന്നത് കാണുകയാണ് തന്റെ ലക്ഷ്യമെന്നും ബിനോ ജോർജ്ജ് പറഞ്ഞു.

ഐ ലീഗിലെ അവസാന മത്സരത്തിൽ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ് ഗോകുലം എഫ് സി. ഗോകുലത്തിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന കിവി സിമോമിയെ പ്രശംസിക്കാനും ബിനോ ജോർജ്ജ് മറന്നില്ല. കിവി അദ്ദേഹത്തിന്റെ സംസ്ഥാനത്തിന് പ്രചോദനമാണെന്നും. വലിയ ഭാവി കിവിക്ക് ഉണ്ടെന്നും ബിനോ കോച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial