“ഹെൻറി കിസേക നല്ല താരമായിരുന്നു, പക്ഷെ കിസേക മാത്രമല്ല ഗോകുലം”

- Advertisement -

ഇന്ന് ഗോകുലം കേരള എഫ് സി മോഹൻ ബഗാനെ നേരിടുമ്പോൾ ഗോകുലത്തിന് നേരിടേണ്ടത് തങ്ങളുടെ ഒരു മുൻ സൂപ്പർ സ്റ്റാറിനെ കൂടിയാണ്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി ഗോളുകൾ അടിച്ചു കൂട്ടിയ ഹെൻറി കിസേക ഇന്ന് മോഹൻ ബഗാൻ അറ്റാക്കിംഗ് നിരയിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെതിരായ രണ്ടു മത്സരങ്ങളിലും ഗോകുലത്തിനായി കിസേക ഗോൾ നേടിയിരുന്നു.

എന്നാൽ കിസേകയുടെ അസാന്നിദ്ധ്യം തങ്ങളെ ബാധിക്കില്ല എന്ന് ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. ഹെൻറി കിസേക മികച്ച താരം തന്നെ, എന്നാൽ ഒരു താരമല്ല ഗോകുലം കേരള എഫ് സി. ഒരുപാട് മികച്ച കളിക്കാരുടെ കൂട്ടമാണ്. അതുകൊണ്ട് തന്നെ കിസേകയുടെ നഷ്ടം പ്രതിഫലിക്കുകയില്ല എന്നും ബിനോ ജോർജ്ജ് പറഞ്ഞു.

ഹെൻറി കിസേകയുടെ വരവ് മോഹൻ ബഗാൻ അറ്റാക്കിനെ ശക്തമാക്കി എന്ന് മോഹൻ ബഗാൻ ക്യാപ്റ്റൻ ഷിൽട്ടൻ പറഞ്ഞു. ഹെൻറി മികച്ച താരമാണെന്നും ടീമുമായി പെട്ടെന്ന് ഇണങ്ങി എന്നും ഷിൽട്ടൺ പറഞ്ഞു.

Advertisement