യൂറോപ്യൻ ക്ലബുകളിൽ കളിച്ച നേപ്പാൾ സൂപ്പർ താരം മോഹൻ ബഗാനിൽ

- Advertisement -

നേപ്പാൾ സൂപ്പർ താരം ബിമൽ ഗാർതി മഗർ മോഹൻ ബഗാനിൽ. നേപ്പാൾ യുവതാരവുമായി ബഗാൻ കരാറിൽ എത്തി. താരം ഇന്ത്യയിലേക്ക് തിരിച്ചു. നാളെ മോഹൻ ബഗാനുമായി കരാർ ഒപ്പിടും എന്നാണ് വിവരങ്ങൾ. യൂറോപ്പിലെ വിവിധ ക്ലബുകളിൽ അടക്കം കളിച്ച് ശ്രദ്ധ നേടിയ താരമാണ് ബിമൽ.

മുമ്പ് ബെൽജിയം ചാമ്പ്യന്മാരായ ആൻഡർലെക്ചിന്റെ അണ്ടർ 19 ടീമിനു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. യൂറോപ്യൻ ക്ലബായ എഫ് സി ട്വെന്റെയിൽ ട്രയൽസിനായും ബിമൽ പോയിട്ടുണ്ട്. നേപ്പാൾ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ബിമലിന്റെ പേരിലുണ്ട്. തന്റെ 14ആം വയസ്സിൽ ദേശീയ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട് ബിമൽ. 20 വയസ്സ് മാത്രമുള്ള ബിമൽ ഐ ഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ബെൽജിയം ക്ലബായ ക്ലബ് ബ്രുഗ്ഗെയ് കെ ബിക്കു വേണ്ടിയും ബിമൽ കളിച്ചിട്ടുണ്ട്. സോണി നോർദെയുടെ പകരക്കാരനായാണ് ബിമലിനെ ക്ലബിലെത്തിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement