AIFFനെതിരെ ബൈച്ചൂങ് ബൂട്ടിയ രംഗത്ത്

- Advertisement -

ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ഐ ലീഗിനെതിരെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സ്വീകരിക്കുന്ന അനാസ്ഥകൾക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ രംഗത്ത്. ഐ ലീഗ് സംപ്രേക്ഷണം ഏറ്റെടുത്തിരിക്കുന്ന സ്റ്റാർ സ്പോർട്സിന്റെയും റിലയൻസിന്റെയും താൽപര്യങ്ങൾക്ക് വഴങ്ങി ഐ ലീഗ് മത്സരങ്ങൾ നട്ടുച്ചയ്ക്ക് 2 മണിക്ക് നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ഇന്ത്യൻ ഇതിഹാസം ട്വിറ്ററിലൂടെ പ്രതികരിച്ചത്.

“ഇത് നാണക്കേടാണ്”എന്നു പറഞ്ഞാണ് ബൂട്ടിയ പ്രതികരിച്ചത്. മത്സരം ഉച്ചക്ക് നടത്തുന്നത് കൊണ്ടു എന്ത് നേട്ടമാണ് ഉണ്ടാവുന്നത് എന്നാണ് ബൂട്ടിയ ചോദിച്ചത്.

ഐ എസ് എലും ഐ ലീഗും പരസ്പരം മത്സരിക്കാതെ കുറഞ്ഞത് 15-18 ടീമുകൾ എങ്കിലുമുള്ള ഒരു ലീഗ് ആണ് ആവശ്യമെന്നും ബൂട്ടിയ പറഞ്ഞു. എങ്കിൽ മാത്രമേ ഇന്ത്യൻ ഫുട്ബാളിന് നേട്ടമുണ്ടാവു എന്നും ഗ്രാസ് റൂട്ട് ലെവലിൽ ചിന്തിക്കാതെ ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് പോവില്ല എന്നും മുൻ ക്യപ്റ്റൻ കൂട്ടിചേർത്തു.

ഐ ലീഗ് മത്സരങ്ങൾ ഉച്ചക്ക് നടത്താനുള്ള തീരുമാനത്തിനെതിരെ ഇതിനകം നിരവധി പേരാണ് AIFFനെതിരെ രംഗത്ത് വന്നിട്ടുള്ളത്. AIFF റിലയൻസിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് എന്ന ആരോപണത്തിന് മൂർച്ച കൂട്ടുന്നതാണ് ഇങ്ങനെയുള്ള തീരുമാനങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement