Site icon Fanport

അണ്ടർ 18 ഐലീഗ്, ബെംഗളൂരു എഫ് സിക്ക് ഫൈനൽ റൗണ്ട് യോഗ്യത

അണ്ടർ 18 ഐലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് ബെംഗളൂരു എഫ് സിയുടെ യുവനിര യോഗ്യത നേടി. ആന്ധ്ര-കർണാടക സോണിൽ ഒന്നാമത് എത്തിയാണ് ബെംഗളൂരു എഫ് സി ഫൈനൽ റൗണ്ടിലേക്ക് കയറിയത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഓസോണിനെ പരാജയപ്പെടുത്തി. ബെംഗളൂരുവിനായി ആകാശ്ദീപ് സിംഗ് ഇരട്ടഗോളുകളും, ലാൽരിൻത്ലുവംഗ ഒരു ഗോളും നേടി.

ഇന്നത്തെ ജയത്തോടെ ഗ്രൂപ്പിൽ ബെംഗളൂരുവിന് 21 പോയന്റ് സ്വന്തമായി. ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തത് എഫ് സി മാംഗ്ലൂർ ആണ്. 16 പോയന്റാണ് മാംഗ്ലൂർ സ്വന്തമാക്കിയത്. ഫൈനൽ റൗണ്ടിൽ എത്താം മാംഗ്ലൂരിന് ഇനി ഒരു ക്വാളിഫയിംഗ് റൗണ്ട് കൂടെ കളിക്കേണ്ടതുണ്ട്.

Exit mobile version