കൊറോണ മറന്ന് മോഹൻ ബഗാൻ ആരാധകർ, ട്രോഫി പരേഡിൽ ആയിരങ്ങൾ

Img 20201018 142512

മോഹൻ ബഗാന്റെ കിരീടവുമായുള്ള പരേഡ് കൊറോണയെ മറന്ന യാത്ര ആയി മാറി. ഇന്ന് ആയിരുന്നു കഴിഞ്ഞ സീസണിൽ വിജയിച്ച ഐ ലീഗ് കിരീടം മോഹൻ ബഗാന് സമ്മാനിക്കുന്ന ദിവസം. ഇതിനായി വലിയ ചടങ്ങ് ഒരുക്കിയാണ് ക്ലബ് തയ്യാറായത്‌. ഇന്ത്യയിൽ കൊറോണ രോഗം ഇപ്പോഴും തീവ്രമായി വ്യാപിച്ചു കൊണ്ടിരിക്കുക ആണെങ്കിലും അതൊക്കെ അവഗണിച്ച് ആയിരകണക്കിന് ആരാധകർ ആണ് ഇന്ന് കൊൽക്കത്തൻ തെരുവുകളിൽ ഇറങ്ങിയത്.

ബംഗാൾ ഭരണ കർത്താക്കൾക്ക് ഈ ട്രോഫി പരേഡ് വലിയ ആശങ്ക നൽകും. ഒരു വിധത്തിൽ വ്യാപനം പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ആൾക്കാർ സാമൂഹിക അകലം മറന്ന് തടിച്ച് കൂട്ടിയത് സമൂഹത്തിന് വലിയ വിനയായി മാറാൻ സാധ്യതയുണ്ട്. ഫുട്ബോൾ മത്സരങ്ങൾ പോലും ആരാധകർ ഇല്ലാതെ നടക്കുമ്പോൾ ഇങ്ങനെ ഒരു ആഘോഷം നടത്തിയതിന് മോഹൻ ബഗാൻ ക്ലബ് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും.

ക്ലബ് ഐ ലീഗ് കിരീടം നേടിയിട്ട് ഏഴ് മാസം കഴിഞ്ഞ് ആണ് എ ഐ എഫ് എഫ് അവർക്ക് കിരീടം നൽകിയത്. ഈ കാത്തിരിപ്പിന്റെ ക്ഷീണം കൂടിയാണ് മോഹൻ ബഗാൻ ആഘോഷമാക്കിയത്. മോഹൻ ബഗാന്റെ അഞ്ചാം ദേശീയ ലീഗ് കിരീടമായിരുന്നു അവർ അവസാന സീസണിൽ സ്വന്തമാക്കിയത്. എന്തായലും കിരീടത്തിന്റെ സന്തോഷത്തേക്കാൾ കൊറോണയുടെ ആശങ്കയാണ് ഇന്നത്തെ ട്രോഫി ടൂർ നൽകുന്നത്.

Previous articleകൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആശ്വാസം, സുനിൽ നരൈന് പന്തെറിയാം
Next articleവാൻ ഡെ ബീക് ആദ്യ ഇലവനിൽ എത്താത്തതിൽ ഭയം വേണ്ട എന്ന് ഒലെ