വി പി സുഹൈറിന് ഗോൾ, മോഹൻ ബഗാന് ആദ്യ വിജയം

- Advertisement -

ഐ ലീഗ് സീസണിൽ മോഹൻ ബഗാൻ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പുതിയ ഐലീഗ് ക്ലബായ ട്രാവുവിനെയാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്.

മലയാളി താരം വി പി സുഹൈർ ഇന്ന് ഗോളുമായി മോഹൻ ബഗാൻ നിരയിൽ തിളങ്ങി നിന്നു. ഗോൺസാലസിന്റെ ഇരട്ട ഗോളുകളും മോഹൻ ബഗാന്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചു. ഘോഷാണ് മറ്റൊരു സ്കോറർ‌. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ബഗാനായിരുന്നില്ല. മോഹൻ ബഗാൻ ഈ വിജയത്തോടെ നാലു പോയന്റിൽ എത്തി.

Advertisement