ബഗാന് പുതിയ ഗോൾ കീപ്പിംഗ് കോച്ചും ഫിസിക്കൽ ട്രെയിനറും

പുതിയ സീസണു മുന്നോടിയായി പരിശീലക സംഘത്തിൽ പുതിയ ആൾക്കാരെ കൊണ്ടു വന്നു മോഹൻ ബഗാൻ. ഒരു പുതിയ ഫിസിക്കൽ ട്രെയിനറും ഒരു ഗോൾ കീപ്പിംഗ് കോച്ചുമാണ് പുതുതായി ബഗാനിൽ എത്തിയത്. ഘാന സ്വദേശിയായ മൈക്കിൽ ജോൺസൺ അബോറ്റ്സി ആണ് ഫിസിക്കൽ ട്രെയിനറായി എത്തിയിരിക്കുന്നത്. 45കാരനായ ജോൺസ മുമ്പ് ദക്ഷിണാഫ്രിക്കയിലും മറ്റും പ്രവർത്തിച്ചു പരിജയമുള്ള ആളാണ്.

ദീപങ്കർ ചൗദരി ആൺ ഗോൾ കീപ്പിംഗ് കോച്ചായി എത്തിയിരിക്കുന്നത്. മുമ്പ് ഓസോണിന്റെ ഗോൾ കീപ്പിംഗ് കോച്ചായിരുന്നു ദീപങ്കർ. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക സ്കൗട്ട് ആയി പ്രവർത്തിച്ച ആളാണ്. എ എഫ് സി സി ലൈസൻസുള്ള പരിശീലകനുമാണ് ദീപങ്കർ.

ഇപ്പോൾ ബഗാന്റെ കോച്ചിംഗ് ടീം;

Kibu Vicuña (Head Coach)

Tomasz Tchórz (Assistant Coach)

Ranjan Chowdhury (Assistant Coach)

Dipankar Chowdhury (Goalkeeper coach)

Michael Johnson Abotsi (Physical Trainer)