Site icon Fanport

മോഹൻ ബഗാൻ താരങ്ങൾക്ക് ശമ്പളം ലഭിച്ചില്ല എന്ന് പരാതി

ഐ ലീഗ് ചാമ്പ്യന്മാരായിട്ടും മോഹൻ ബഗാന്റെ താരങ്ങൾ ക്ലബ് അവസാന മാസങ്ങളിലെ ശമ്പളം നൽകിയില്ല എന്ന് പരാതി. മോഹൻ ബഗാൻ താരങ്ങൾ ശമ്പളം ആവശ്യപ്പെട്ട് ഇപ്പോൾ ക്ലബിനു ഔദ്യോഗികമായി കത്ത് എഴുതിയിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾക്ക് അവസാന മൂന്ന് മാസമായും, വിദേശ താരങ്ങൾക്ക് അവസാന രണ്ട് മാസങ്ങളായും ശമ്പളം ലഭിച്ചിട്ടില്ല.

ഇത് മാത്രമല്ല ഐലീഗ് കിരീടം നേടിയതിന്റെ ബോണസും നൽകിയില്ല എന്ന് താരങ്ങൾ പറയുന്നു. കാര്യങ്ങൾ പരിഗണിക്കാം എന്നും കോവിഡ് ആണ് ശമ്പളം വൈകാൻ കാരണം എന്നും ബഗാൻ മറുപടി പറയുന്നു. വിദേശ താരങ്ങൾക്ക് മെയ് 31നകം ശമ്പളം നൽകും എന്ന് ക്ലബ് ഉറപ്പ് നൽകി. ഇന്ത്യൻ താരങ്ങൾക്ക് യാതൊരു ഉറപ്പും ഇനിയും ലഭിച്ചിട്ടില്ല.

Exit mobile version