മോഹൻ ബഗാനെ ഈ സീസണിൽ ധനചന്ദ്ര സിംഗ് നയിക്കും

മോഹൻ ബഗാന്റെ ഈ സീസണിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ലെഫ്റ്റ് ബാക്കായ ധനചന്ദ്ര സിംഗ് ആയിരിക്കും ഇത്തവണ ബഗാനെ നയിക്കുക. കഴിഞ്ഞ സീസണിൽ ഷിൽട്ടൺ പോൾ ആയിരുന്നു ബഗാന്റെ ക്യാപ്റ്റൻ. ഷിൽട്ടൺ ആദ്യ ഇലവനിൽ എത്തുന്നത് കുറഞ്ഞതാണ് ക്യാപ്റ്റനെ മാറ്റാനുള്ള കാരണം. ഇന്ന് ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പ് മുതൽ ധനചന്ദ്ര ആകും ബഗാന്റെ ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കുക.

അവസാന കുറെ വർഷങ്ങളായി ബഗാന് ഒപ്പം ഉള്ള താരമാണ് ധനചന്ദ്ര. 2014ൽ ബഗാനിൽ എത്തിയ ധനചന്ദ്രയെ പിന്നീട് ചെന്നൈയിൻ സ്വന്തമാക്കിയിരുന്നു. ചെന്നൈയിൽ നിന്ന് ലോണി എത്തി ആയിരുന്നു ധനചന്ദ്ര അതിനു ശേഷം ബഗാനിൽ കളിച്ചത്. ഈ വർഷം ധനചന്ദ്രയെ സ്ഥിര കരാറിൽ ടീമിൽ എത്തിച്ച ബഗാൻ ക്യാപ്റ്റനാക്കുകയായിരുന്നു. 32കാരനായ താരം മണിപ്പൂർ സ്വദേശിയാണ്.

Exit mobile version