കിരീട പ്രതീക്ഷ നിലനിർത്തി മോഹൻ ബഗാന് ജയം

- Advertisement -

മോഹൻ ബഗാന്റെ കിരീട പ്രതീക്ഷകൾ കണക്കിൽ നിലനിർത്തി കൊണ്ട് ബഗാന് ജയം. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. നിഖിൽ കദമും അക്രമും ആണ് മോഹൻ ബഗാനായി ലക്ഷ്യം കണ്ടത്.

ജയത്തോടെ കണക്കിൽ മോഹൻ ബഗാന്റെ കിരീട സാധ്യതകൾ ബാക്കിയായി. 17 മത്സരങ്ങൾ കളിച്ച ബഗാൻ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. ഒരു മത്സരം കുറവ് കളിച്ച ഈസ്റ്റ് ബംഗാളിന് 29 പോയന്റാണുള്ളത്. മോഹൻ ബഗാൻ കിരീട പ്രതീക്ഷ ബാക്കിയാക്കിയപ്പോൾ പരാജയപ്പെട്ട ചർച്ചിലിന് റിലഗേഷൻ മറികടക്കാൻ അവസാന ദിവസം മിനേർവയെ പരാജയപ്പെടുത്തണം എന്നായി.

ഇപ്പോൾ 17 പോയന്റുള്ള ചർച്ചിലിന് 18 പോയന്റുള്ള ചെന്നൈ സിറ്റിയെ മറികടന്നാലെ റിലഗേഷനാകാതിരിക്കാൻ പറ്റൂ. അവസാന മത്സരം സമനിലയായി ഇരുടീമുകളും 18 പോയന്റിൽ എത്തിയാൽ ഹെഡ് ടു ഹെഡ് മികവിൽ ചെന്നൈ സിറ്റി ലീഗിൽ തുടരുകയും ചർച്ചിൽ ഐലീഗിന് പുറത്തേക്ക് പോവുകയും ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement