ഇനി മോഹൻ ബഗാൻ ഇല്ല!! എ ടി കെ കൊൽക്കത്തയുമായി ലയിച്ചു!!!

- Advertisement -

അങ്ങനെ ഒരുപാട് കലാത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഐ എസ് എൽ ക്ലബായ എ ടി കെ കൊൽക്കത്തയും ഐ ലീഗ് ക്ലബായ മോഹൻ ബഗാനും തമ്മിലുള്ള ലയനം ഔദ്യോഗികമായി. എ ടി കെ കൊൽക്കത്തയുടെ ഉടമകളായ ആർ പി എസ് ജി ഗ്രൂപ്പ് മോഹൻ ബഗാനെ വാങ്ങിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന ജൂൺ മുതൽ ഈ രണ്ട് ക്ലബുകളും ഒരൊറ്റ ക്ലബായി മാറും. മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയും ഒരുടീമായി മാറി ഐ എസ് എല്ലിൽ കളിക്കുകയാകും ചെയ്യുക.

ടീമിന്റെ പേര് തീരുമാനമായിട്ടില്ല എങ്കിലും മോഹൻ ബഗാനെയും എ ടി കെയുടെയും ആരാധകരെ തൃപ്തിപ്പെടുത്തിയ ഒരു പേര് കണ്ടെത്താൻ ആണ് ക്ലബ് ഉടമകൾ ശ്രമിക്കുന്നത്. ഈ നീക്കത്തോടെ ഇതിഹാസ ക്ലബായ മോഹൻ ബഗാൻ ഇല്ലാതെ ആകുമോ എന്ന് ഭയക്കുകയാണ് ബഗാൻ ആരാധകർ. 1889ൽ ആരംഭിച്ച മോഹൻ ബഗാൻ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ വലിയ രണ്ട് ക്ലബുകളിൽ ഒന്നാണ്.

ബഗാൻ ഐ എസ് എല്ലിൽ എത്തുമെന്ന് ആരാധകർ കരുതിയിരുന്നു എങ്കിലും ക്ലബിനെ ലയിപ്പിച്ച് ആകും അതാക്കുക എന്ന് ആരാധകർ പ്രതീക്ഷിച്ചില്ല. മോഹൻ ബഗാൻ എന്ന ക്ലബിന്റെ പേരും ലോഗോയും നഷ്ടപ്പെടുമോ എന്നും ബഗാൻ ആരാധകർ ഇപ്പോൾ ഭയക്കുന്നു. എന്തായാലും പേരെന്താകും എന്ന് സമീപഭാവിയിൽ തന്നെ ക്ലബ് ഉടമകൾ അറിയിക്കും. മോഹൻ ബഗാൻ കളിക്കുന്ന അവസാന ഐലീഗ് ആയിരിക്കും ഇത് എന്ന് ഈ പുതിയ പ്രഖ്യാപനത്തോടെ ഉറപ്പായി.

മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയും ഇനി ഉണ്ടാവില്ല എന്നും അടുത്ത കൊല്ലം മുതൽ ഈ രണ്ട് ക്ലബുകൾക്ക് പകരമായി ഒരു പുതിയ ക്ലബ് ഐ എസ് എല്ലിൽ കളിക്കുകയാണ് ചെയ്യുക എന്നും മോഹം ബഗാൻ ഔദ്യോഗികമായി വ്യക്തമാക്കി.

Advertisement