ആരോസിനെതിരെ ബഗാന് ജയം

- Advertisement -

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ വിജയം. ഇന്ന് ഇന്ത്യൻ ആരീസിനെ നേരിട്ട ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ബഗാനായി ഡിപാന്ദ ഡികയും അക്രമും ആണ് ഇന്ന് ഗോൾ നേടിയത്. ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ഡികയുടെ ഗോൾ.

പരാജയം അരോസിനെ ലീഗിന്റെ അവസാന സ്ഥാനത്തു തന്നെ നിലനിർത്തും. ജയിച്ച ബഗാൻ 27 പോയന്റോടെ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്‌ കിരീട പ്രതീക്ഷ അവസാനിച്ച ബഗാൻ ഈസ്റ്റ് ബംഗാളിന് മുകളിലായു ടേബിളിൽ ഫിനിഷ് ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement