Site icon Fanport

അഷീർ അക്തർ മൊഹമ്മദൻസിൽ തുടരും

ഡിഫൻഡർ അഷീർ അക്തറിനെ മൊഹമ്മദൻസ് സ്ഥിര കരാറിൽ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിൽ ലോൺ കരാറിൽ കളിച്ച താരത്തെ ഇപ്പോൾ ഒരു വർഷത്തെ കരാറിലാണ് ക്ലബ് സൈൻ ചെയ്തത്. 26കാരനായ ഡിഫൻഡർ ഈസ്റ്റ് ബംഗാൾ താരമായിരുന്നു‌. മുമ്പ് ബെംഗളൂരു എഫ് സിയിൽ നിന്നായിരുന്നു അഷീർ ഈസ്റ്റ് ബംഗാളിൽ എത്തിയത്. ബെംഗളൂരു എഫ് സിക്ക് ഒപ്പം രണ്ട് വർഷത്തോളം ഉണ്ടായിരുന്നു എങ്കിലും അവരുടെ ബി ടീമിന് വേണ്ടി മാത്രമെ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. സീനിയർ സ്ക്വാഡിനായി കളിക്കാൻ അക്തറിനായിരുന്നില്ല. മുമ്പ് സാൽഗോക്കർ, ലോൺസ്റ്റാർ കാശ്മീർ എന്നീ ക്ലബുകൾക്കായും അക്തർ കളിച്ചിട്ടുണ്ട്.

Exit mobile version