ആര്യൻ വില്യംസ് നെരോക്കയിൽ കരാർ പുതുക്കി

- Advertisement -

ഓസ്ട്രേലിയക്കാരനും ഇന്ത്യൻ വംശജനുമായ സെന്റർ ബാക്ക് ആര്യൻ വില്യംസ് നെരോക്ക എഫ് സിയുമായി കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് വില്യംസിന്റെ പുതിയ കരാർ. കഴിഞ്ഞ സീസണിൽ നെരോക്കയിൽ എത്തിയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നെരോക്കയ്ക്കായി ഐലീഗിലെ ഭൂരിഭാഗം മത്സരങ്ങളും കളിച്ച ആര്യൻ വില്യംസ് രണ്ട് ഗോളുകളും ക്ലബിനായി നേടിയിരുന്നു.

വില്യംസ് ഉൾപ്പെടെ നടത്തിയ പ്രകടങ്ങളുടെ ഗുണമായി ലീഗിൽ രണ്ടാം സ്ഥാനത്റ്റ്യ് ഫിനിഷ് ചെയ്യാനും നെരോക്കയ്ക്ക് കഴിഞ്ഞ തവണയായി. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലെഗ് ക്ലബായ ബേൺലിക്ക് കളിച്ച താരമാണ് വില്യംസ്. ഓസ്ട്രേലിയൻ ക്ലബുകളായ പെർത് ഗ്ലോറി, പ്രസ്റ്റൺ ലയൺസ് തുടങ്ങിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ ആര്യൻ വില്യംസിന്റെ ലക്ഷ്യം ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുക എന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement