Site icon Fanport

ഇന്ത്യൻ ആരോസിന്റെ യുവതാരവും ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാളിന്റെ സൈനിംഗ് തുടരുകയാണ്. പുതുതായി ഇന്ത്യയുടെ ഭാവി മധ്യനിര താരം എന്ന് പ്രവചിക്കപ്പെടുന്ന റിക്കി ഷബോംഗിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. 17കാരനായ താരം ഈ സീസൺ ഐ ലീഗിൽ ഇന്ത്യൻ ആരോസിൽ കളിച്ചിട്ടുണ്ട്. അവിടെ നല്ല പ്രകടനവും റിക്കി കാഴ്ചവെച്ചു.

ഡിഫൻസീവ് മിഡ്ഫീൽഡറായാണ് റിക്കി കളിക്കാറുള്ളത്. സൈൻ ചെയ്തെങ്കിലും അടുത്ത സീസണിൽ താരത്തെ ആരോസിലേക്ക് തന്നെ ലോൺ അടിസ്ഥാനത്തിൽ മടക്കി അയക്കാനാണ് സാധ്യത. ഇന്ത്യയുടെ അണ്ടർ 17 ടീമിനും അണ്ടർ 20 ടീമിനും വേണ്ടി റിക്കി കളിച്ചിട്ടുണ്ട്. റോയൽ വാഹിങ്ദോഹ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version