ഐലീഗിൽ ആരോസ് റിയൽ കാശ്മീരിനെ തളച്ചു

ഐ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ യുവനിര റിയൽ കാശ്മീരിനെ സമനിലയിൽ തളച്ചു. കൊൽക്കത്തയിൽ നടന്ന മത്സരം 1-1 എന്ന സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ ആരോസ് 77ആം മിനുട്ടിൽ വിബിൻ മോഹനനിലൂടെ ലീഡ് എടുത്തു. അവർക്ക് ആ ഗോൾ വിജയ പ്രതീക്ഷ നൽകി എങ്കിലും ആ ലീഡ് അധിക നേരം നീണ്ടു നിന്നില്ല.

83ആം മിനുട്ടിൽ പാർക്ക് ജൊങ് ഹോയിലൂടെ റിയൽ കാശ്മീർ സമനില നേടി. 8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി കാശ്മീർ ആറാം സ്ഥാനത്തും ആറ് പോയിന്റുമായി ആരോസ് പന്ത്രണ്ടാം സ്ഥാനത്തും നിൽക്കുന്നു.