ഐലീഗിൽ ആരോസ് രാജസ്ഥാൻ യുണൈറ്റഡിനെ തളച്ചു

ഐ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ യുവനിര രാജസ്ഥാൻ യുണൈറ്റഡിനെ സമനിലയിൽ തളച്ചു. കൊൽക്കത്തയിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ ആരോസ് ട്രാവു ഡിഫൻസിന് വെല്ലുവിളികൾ നൽകി എങ്കിലും അവർക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിന്റെ അവസാന നിമിഷത്തിൽ രാജ്സ്ഥാൻ ഒരു അവസരം തുലക്കുന്നതും കാണാൻ ആയി.

നാലു മത്സരങ്ങൾ കഴിഞ്ഞ ആരോസിനും രാജസ്ഥാൻ യുണൈറ്റഡിനും ഇപ്പോൾ അഞ്ചു പോയിന്റ് വീതമാണ് ഉള്ളത്.