Site icon Fanport

ആരോസിന്റെ ഹർമൻ പ്രീതും ഈസ്റ്റ് ബംഗാളിലേക്ക്

റിക്കി ഷബോംഗിനു പിന്നാലെ ഒരു ഇന്ത്യൻ ആരോസ് താരം കൂടെ ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു. ആരോസിന്റെ സ്ട്രൈക്കറായ ഹർമൻപ്രീത് സിങിനെയാകും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. 17കാരനായ സ്ട്രൈക്കറെ മൂന്ന് വർഷത്തെ കരാറിലാകും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുക. ഈ വരുന്ന സീസണിൽ ഹർമൻപ്രീതിനെ ലോണിൽ ആരോസിലേക്ക് തന്നെ അയക്കാനാകും ഈസ്റ്റ് ബംഗാൾ ഉദ്ദേശിക്കുന്നത്.

2018-19 സീസണിൽ തന്നെ ആരോസിനായി സീനിയർ അരങ്ങേറ്റം നടത്താൻ ഹർമൻപ്രീതിനായിരുന്നു‌. ഈ സീസണിൽ 13 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതുവരെ സീനിയർ ഗോൾ നേടാൻ ആയിട്ടില്ല. സ്ട്രൈക്കറായി മാത്രമല്ല വിങ്ങികും കളിക്കാൻ കഴിവുള്ള താരമാണ് ഹർമൻപ്രീത്.

Exit mobile version