അർജുൻ ജയരാജ് നാളെ കളിക്കില്ല, ഗോകുലത്തിന് തിരിച്ചടി

നാളെ നടക്കുന്ന ഗോകുലം കേരള എഫ് സിയുടെ നിർണായക ഐലീഗ് മത്സരത്തിൽ യുവതാരം അർജുൻ ജയരാജ് കളിക്കില്ല. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. പനി ബാധിച്ചതിനാലാണ് അർജുൻ ജയരാജ് നാളത്തെ മത്സരത്തിൽ നിന്ന് വിട്ടു നിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ബഗാനെതിരെ കോഴിക്കോട് മാൻ ഓഫ് ദി മാച്ച് വാങ്ങിയ പ്രകടനം അർജുൻ കാഴ്ചവെച്ചിരുന്നു.

ഗോകുലത്തിന്റെ അറ്റാക്കിനെയും മിഡ്ഫീൽഡിനെയും ബന്ധിപ്പിക്കുന്ന അർജുന്റെ കുറവ് കാര്യമായി ഗോകുലം കേരള എഫ് സിയെ ബാധിച്ചേക്കും. സസ്പെൻഷൻ കാരണം മുഡെ മൂസയും നാളെ കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ വാങ്ങിയ ചുവപ്പ് കാർഡ് ആണ് മൂസയ്ക്ക് വിനയായത്. നാളെ ഷില്ലോങ് ലജോങിനെതിരെയാണ് ഗോകുലത്തിന്റെ മത്സരം. സീസണിലെ ആദ്യ ജയം ആണ് ഗോകുലം ലക്ഷ്യം വെക്കുന്നത്.

Exit mobile version