മുൻ ഇന്ത്യൻ താരം അൻവർ അലി ഇനി മിനേർവ പഞ്ചാബിൽ

- Advertisement -

മുൻ ഇന്ത്യൻ സെന്റർ ബാക്ക് അൻവർ അലിയെ മിനേർവ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു അൻവർ അലി. പക്ഷെ മുംബൈ സിറ്റിയിൽ അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. അതാണ് വെറ്ററൻ താരം ഐ ലീഗ് ക്ലബിലേക്ക് എത്താൻ കാരണം.

ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനായും, എ ടി കെ കൊൽക്കത്തയ്ക്കായു മുമ്പ് അൻവർ അലി കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും പ്രതിരോധത്തിലും തിളങ്ങിയ താരമാണ് അൻവർ. താരത്തിന്റെ വരവോടെ ഡിഫൻസ് മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് മിനേർവ പഞ്ചാബ്. 34 കാരനായ താരം മുമ്പ് ഇന്ത്യക്ക് വേണ്ടി നാൽപ്പത്തോളാം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement